-
2 രാജാക്കന്മാർ 17:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 യഹോവ തന്റെ എല്ലാ പ്രവാചകന്മാരിലൂടെയും ദിവ്യദർശികളിലൂടെയും ഇസ്രായേലിനും യഹൂദയ്ക്കും ഇങ്ങനെ ആവർത്തിച്ച് മുന്നറിയിപ്പു നൽകി:+ “നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ട് തിരിഞ്ഞുവരുക!+ ഞാൻ നിങ്ങളുടെ പൂർവികരോടു കല്പിക്കുകയും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങൾക്കു നൽകുകയും ചെയ്‌ത എല്ലാ നിയമങ്ങളും, എന്റെ എല്ലാ കല്പനകളും ചട്ടങ്ങളും, അനുസരിക്കുക.”
-
-
2 ദിനവൃത്താന്തം 36:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 എന്നാൽ അവരുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു സ്വന്തം ജനത്തോടും വാസസ്ഥലത്തോടും അനുകമ്പ തോന്നിയതുകൊണ്ട് സന്ദേശവാഹകരെ അയച്ച് ദൈവം അവർക്കു പല തവണ മുന്നറിയിപ്പു കൊടുത്തു.
-
-
നെഹമ്യ 9:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അനുസരണംകെട്ടവരായ അവർ അവരുടെ ഇടയിൽ അങ്ങ് കാണിച്ച അതിശയകരമായ കാര്യങ്ങൾ ഓർത്തില്ല.+ ദുശ്ശാഠ്യം കാണിച്ച അവർ ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങിപ്പോകാൻ ഒരു തലവനെ നിയമിച്ചു.+ പക്ഷേ, അങ്ങ് ക്ഷമിക്കാൻ മനസ്സുള്ള, അനുകമ്പയുള്ള,* കരുണാമയനായ, പെട്ടെന്നു കോപിക്കാത്ത, ഏറെ അചഞ്ചലസ്നേഹം കാണിക്കുന്ന ഒരു ദൈവമാണ്.+ അതുകൊണ്ട്, അങ്ങ് അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല.+
-