-
സംഖ്യ 13:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 അവർ പാരാൻ വിജനഭൂമിയിലെ കാദേശിൽ+ മോശയുടെയും അഹരോന്റെയും ഇസ്രായേൽസമൂഹത്തിന്റെയും അടുത്ത് എത്തി. അവർ കാണുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങളെല്ലാം സമൂഹത്തെ മുഴുവൻ അറിയിച്ചു; അവിടെനിന്ന് കൊണ്ടുവന്ന പഴവർഗങ്ങൾ അവരെ കാണിക്കുകയും ചെയ്‌തു. 27 അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്ത് ഞങ്ങൾ ചെന്നു. പാലും തേനും ഒഴുകുന്ന ദേശംതന്നെയാണ് അത്.+ ഇത് അവിടത്തെ ചില പഴങ്ങളാണ്.+
-
-
ആവർത്തനം 6:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു നിന്റെ പൂർവികരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടു സത്യം ചെയ്‌ത ദേശത്തേക്കു നിന്നെ കൊണ്ടുപോയി,+ നീ പണിയാത്ത വലുതും ശ്രേഷ്ഠവും ആയ നഗരങ്ങളും+ 11 നീ അധ്വാനിച്ചുണ്ടാക്കാത്ത നല്ല വസ്തുക്കളെല്ലാം നിറഞ്ഞ വീടുകളും നീ വെട്ടിയുണ്ടാക്കാത്ത ജലസംഭരണികളും* നീ നട്ടുവളർത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവ് മരങ്ങളും നിനക്കു തരുകയും നീ തിന്ന് തൃപ്തനാകുകയും ചെയ്യുമ്പോൾ+
-
-
ആവർത്തനം 8:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 കാരണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുപോകുന്നത് ഒരു നല്ല ദേശത്തേക്കാണ്.+ താഴ്വരകളിലും മലനാട്ടിലും അരുവികളും നീരുറവകളും* ഉള്ള നീരൊഴുക്കുള്ള* ഒരു ദേശം; 8 ഗോതമ്പും ബാർളിയും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;+ ഒലിവെണ്ണയും തേനും ഉള്ള ദേശം;+ 9 ഭക്ഷണത്തിനു പഞ്ഞമില്ലാത്ത, ഒന്നിനും കുറവില്ലാത്ത ദേശം; കല്ലുകളിൽ ഇരുമ്പുള്ള ദേശം; ആ ദേശത്തെ മലകളിൽനിന്ന് നിങ്ങൾ ചെമ്പു കുഴിച്ചെടുക്കും.
-