-
എസ്ര 9:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഞങ്ങളുടെ പൂർവികരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾ ഒരുപാടു കുറ്റങ്ങൾ ചെയ്തുകൂട്ടി.+ ഞങ്ങളുടെ തെറ്റുകൾ കാരണം അങ്ങ് ഞങ്ങളെയും ഞങ്ങളുടെ രാജാക്കന്മാരെയും പുരോഹിതന്മാരെയും ചുറ്റുമുള്ള രാജാക്കന്മാരുടെ കൈയിൽ ഏൽപ്പിച്ചു; ഞങ്ങളെ വാളിനും+ അടിമത്തത്തിനും+ കൊള്ളയ്‌ക്കും+ അപമാനത്തിനും ഇരയാക്കി. ഇന്നും അതുതന്നെയാണു ഞങ്ങളുടെ അവസ്ഥ.+
-
-
ദാനിയേൽ 9:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 “യഹോവേ, ഞങ്ങൾ ലജ്ജിതരാകേണ്ടവർതന്നെയാണ്; ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പൂർവികരും നാണംകെടണം. കാരണം, ഞങ്ങൾ അങ്ങയ്ക്കെതിരെ പാപം ചെയ്തല്ലോ.
-