13 എന്നാൽ ദൂതൻ സെഖര്യയോടു പറഞ്ഞു: “സെഖര്യാ, പേടിക്കേണ്ടാ. നിന്റെ ഉള്ളുരുകിയുള്ള പ്രാർഥന ദൈവം കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും. നീ അവനു യോഹന്നാൻ എന്നു പേരിടണം.+
15 കാരണം അവൻ യഹോവയുടെ* മുമ്പാകെ വലിയവനാകും.+ എന്നാൽ അവൻ വീഞ്ഞോ മറ്റ് ഏതെങ്കിലും ലഹരിപാനീയമോ കുടിക്കരുത്.+ ജനിക്കുന്നതിനു മുമ്പുതന്നെ* അവൻ പരിശുദ്ധാത്മാവ്* നിറഞ്ഞവനായിരിക്കും.+