7 ഇസ്രായേലിനു കൊടുത്ത ദേശത്തുനിന്ന് ഞാൻ അവരെ ഇല്ലാതാക്കും.+ എന്റെ നാമത്തിനുവേണ്ടി ഞാൻ വിശുദ്ധീകരിച്ച ഈ ഭവനം എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയുകയും ചെയ്യും.+ അങ്ങനെ എല്ലാ ജനങ്ങൾക്കുമിടയിൽ ഇസ്രായേൽ നിന്ദയ്‌ക്കും* പരിഹാസത്തിനും പാത്രമാകും.+
12 “‘എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ ഞാൻ ആദ്യമായി തിരഞ്ഞെടുത്ത+ എന്റെ സ്ഥലമായ ശീലോയിൽ+ ചെന്ന് ഞാൻ അതിനോടു ചെയ്‌തത് എന്തെന്നു കാണുക. എന്റെ ജനമായ ഇസ്രായേലിന്റെ വഷളത്തം കാരണമാണു ഞാൻ അതെല്ലാം ചെയ്‌തത്.+
14 അതുകൊണ്ട് ഞാൻ, നിങ്ങൾ ആശ്രയിക്കുന്ന+ എന്റെ പേരിലുള്ള ഭവനത്തോടും+ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ഈ സ്ഥലത്തോടും, ശീലോയോടു ചെയ്തതുപോലെതന്നെ ചെയ്യും.+
18 എന്റെ ദൈവമേ, ചെവി ചായിച്ച് കേൾക്കേണമേ! കണ്ണുകൾ തുറന്ന് ഞങ്ങളുടെ നഗരം നശിച്ചുകിടക്കുന്നതു കാണേണമേ, അങ്ങയുടെ പേരിൽ അറിയപ്പെടുന്ന നഗരത്തെ നോക്കേണമേ. ഞങ്ങൾ അങ്ങയോടു യാചിക്കുന്നതു ഞങ്ങളുടെ നീതിപ്രവൃത്തികളുടെ പേരിലല്ല, അങ്ങയുടെ മഹാകരുണ നിമിത്തമാണ്.+