-
യിരെമ്യ 14:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “പ്രവാചകന്മാർ എന്റെ നാമത്തിൽ നുണകളാണു പ്രവചിക്കുന്നത്.+ ഞാൻ അവരെ അയയ്ക്കുകയോ അവരോടു കല്പിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.+ അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജദർശനവും ഒരു ഗുണവുമില്ലാത്ത ഭാവിഫലവും സ്വന്തം ഹൃദയത്തിലെ വഞ്ചനയും ആണ്.+
-
-
യിരെമ്യ 28:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 യിരെമ്യ പ്രവാചകൻ ഹനന്യ പ്രവാചകനോടു+ പറഞ്ഞു: “ഹനന്യാ, ദയവുചെയ്ത് ഒന്നു ശ്രദ്ധിക്കൂ! യഹോവ താങ്കളെ അയച്ചിട്ടില്ല. താങ്കൾ കാരണം ഈ ജനം നുണയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു.+ 16 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഭൂമുഖത്തുനിന്ന് ഞാൻ നിന്നെ നീക്കിക്കളയുന്നു. ഈ വർഷംതന്നെ നീ മരിക്കും. കാരണം, യഹോവയെ ധിക്കരിക്കാൻ നീ ജനത്തെ പ്രേരിപ്പിച്ചു.’”+
-
-
യഹസ്‌കേൽ 13:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “‘നിങ്ങൾ നുണ പറഞ്ഞതുകൊണ്ടും നിങ്ങളുടെ ദർശനങ്ങൾ വ്യാജമായതുകൊണ്ടും ഞാൻ നിങ്ങൾക്കെതിരാണ്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”+ 9 വ്യാജദർശനങ്ങൾ കാണുകയും നുണ പ്രവചിക്കുകയും+ ചെയ്യുന്ന പ്രവാചകന്മാർക്കെതിരാണ് എന്റെ കൈ. ഞാൻ കൂടിയാലോചിക്കുന്ന എന്റെ ആളുകളുടെ സംഘത്തിൽ അവരുണ്ടായിരിക്കില്ല. ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതിവെക്കുകയോ അവർ ഇസ്രായേൽ ദേശത്തേക്കു മടങ്ങിവരുകയോ ഇല്ല. അങ്ങനെ, ഞാൻ പരമാധികാരിയായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+
-