വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 36:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 എന്നാൽ അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു സ്വന്തം ജനത്തോ​ടും വാസസ്ഥ​ല​ത്തോ​ടും അനുകമ്പ തോന്നി​യ​തു​കൊണ്ട്‌ സന്ദേശ​വാ​ഹ​കരെ അയച്ച്‌ ദൈവം അവർക്കു പല തവണ മുന്നറി​യി​പ്പു കൊടു​ത്തു. 16 പക്ഷേ സുഖ​പ്പെ​ടു​ത്താൻ പറ്റാത്ത അളവോ​ളം,+ യഹോ​വ​യു​ടെ ഉഗ്ര​കോ​പം സ്വന്തം ജനത്തിനു നേരെ ജ്വലി​ക്കു​വോ​ളം, അവർ സത്യ​ദൈ​വ​ത്തി​ന്റെ സന്ദേശ​വാ​ഹ​കരെ പരിഹസിക്കുകയും+ ദൈവ​ത്തി​ന്റെ വാക്കുകൾ പുച്ഛിച്ചുതള്ളുകയും+ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രെ നിന്ദിക്കുകയും+ ചെയ്‌തു​കൊ​ണ്ടി​രു​ന്നു.

  • യശയ്യ 6:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അവർ കണ്ണു​കൊണ്ട്‌ കാണാ​തി​രി​ക്കാ​നും

      ചെവി​കൊണ്ട്‌ കേൾക്കാ​തി​രി​ക്കാ​നും

      ഹൃദയം​കൊണ്ട്‌ ഗ്രഹി​ക്കു​ക​യോ

      മനംതി​രി​ഞ്ഞു​വന്ന്‌ സുഖ​പ്പെ​ടു​ക​യോ ചെയ്യാ​തി​രി​ക്കാ​നും വേണ്ടി

      ഈ ജനത്തിന്റെ ഹൃദയം കൊട്ടി​യ​ട​യ്‌ക്കുക,*+

      അവരുടെ ചെവികൾ അടച്ചു​ക​ള​യുക,+

      അവരുടെ കണ്ണുകൾ മൂടുക.”+

  • യിരെമ്യ 8:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്റെ ജനത്തിൻപു​ത്രിക്ക്‌ ഉണ്ടായ മുറിവ്‌ കാരണം ഞാൻ ആകെ തകർന്നി​രി​ക്കു​ന്നു;+

      ഞാൻ കടുത്ത നിരാ​ശ​യി​ലാണ്‌.

      കൊടും​ഭീ​തി എന്നെ പിടി​കൂ​ടി​യി​രി​ക്കു​ന്നു.

      22 ഗിലെയാദിൽ ഔഷധ​തൈ​ല​മി​ല്ലേ?*+

      അവിടെ വൈദ്യ​ന്മാർ ആരുമി​ല്ലേ?+

      പിന്നെ എന്താണ്‌ എന്റെ ജനത്തിൻപു​ത്രി​യു​ടെ അസുഖം ഭേദമാ​കാ​ത്തത്‌?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക