-
മത്തായി 2:16-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ജ്യോത്സ്യന്മാർ പറ്റിച്ചെന്നു കണ്ട് ഹെരോദ് വല്ലാതെ കോപിച്ചു. അവരോടു ചോദിച്ച് മനസ്സിലാക്കിയ സമയം+ കണക്കാക്കി ഹെരോദ് ബേത്ത്ലെഹെമിലും സമീപപ്രദേശങ്ങളിലും ആളയച്ച് രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നു. 17 അങ്ങനെ, പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി. യിരെമ്യ ഇങ്ങനെ പറഞ്ഞിരുന്നു: 18 “രാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലിന്റെയും വലിയ വിലാപത്തിന്റെയും ശബ്ദം. റാഹേൽ+ മക്കളെ ഓർത്ത് കരയുകയാണ്. അവർ മരിച്ചുപോയതുകൊണ്ട് ആശ്വാസം കൈക്കൊള്ളാൻ അവൾക്കു മനസ്സുവന്നില്ല.”+
-