വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 26:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 പിന്നെ യേശു ഒരു പാനപാ​ത്രം എടുത്ത്‌ നന്ദി പറഞ്ഞ​ശേഷം അവർക്കു കൊടു​ത്തുകൊണ്ട്‌ പറഞ്ഞു: “നിങ്ങ​ളെ​ല്ലാ​വ​രും ഇതിൽനി​ന്ന്‌ കുടിക്കൂ.+ 28 കാരണം, ഇതു പാപ​മോ​ച​ന​ത്തി​നാ​യി അനേകർക്കു​വേണ്ടി ഞാൻ ചൊരി​യാൻപോ​കുന്ന ‘ഉടമ്പടി​യു​ടെ രക്ത’ത്തിന്റെ പ്രതീ​ക​മാണ്‌.+

  • ലൂക്കോസ്‌ 22:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അത്താഴം കഴിച്ച​ശേഷം പാനപാ​ത്രം എടുത്തും യേശു അതു​പോലെ​തന്നെ ചെയ്‌തു. യേശു പറഞ്ഞു: “ഈ പാനപാ​ത്രം നിങ്ങൾക്കു​വേണ്ടി ചൊരിയാൻപോകുന്ന+ എന്റെ രക്തത്തിന്റെ+ അടിസ്ഥാ​ന​ത്തി​ലുള്ള പുതിയ ഉടമ്പടി​യു​ടെ പ്രതീ​ക​മാണ്‌.+

  • 1 കൊരിന്ത്യർ 11:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അത്താഴം കഴിച്ച​ശേഷം പാനപാത്രം+ എടുത്തും യേശു അതു​പോലെ​തന്നെ ചെയ്‌തു. യേശു പറഞ്ഞു: “ഈ പാനപാ​ത്രം എന്റെ രക്തത്തിന്റെ അടിസ്ഥാ​ന​ത്തി​ലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീ​ക​മാണ്‌.+ ഇതു കുടി​ക്കുമ്പോഴൊ​ക്കെ എന്റെ ഓർമ​യ്‌ക്കാ​യി ഇതു ചെയ്യുക.”+

  • എബ്രായർ 8:8-12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 എന്നാൽ ജനത്തിൽ കുറ്റം കണ്ടതു​കൊ​ണ്ട്‌ ദൈവം ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “‘ഇസ്രായേൽഗൃ​ഹത്തോ​ടും യഹൂദാ​ഗൃ​ഹത്തോ​ടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന കാലം ഇതാ വരുന്നു’ എന്ന്‌ യഹോവ* പറയുന്നു; 9 ‘ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ അവരുടെ പൂർവി​കരെ കൈപി​ടിച്ച്‌ കൊണ്ടു​വന്ന നാളിൽ+ ഞാൻ അവരു​മാ​യി ചെയ്‌ത ഉടമ്പടിപോലെ​യാ​യി​രി​ക്കില്ല ഇത്‌. കാരണം അവർ എന്റെ ഉടമ്പടി​യിൽ നിലനി​ന്നില്ല. അതു​കൊണ്ട്‌ ഞാൻ അവരെ സംരക്ഷി​ക്കു​ന്നതു നിറുത്തി’ എന്ന്‌ യഹോവ* പറയുന്നു.”

      10 “‘ആ നാളു​കൾക്കു ശേഷം ഞാൻ ഇസ്രായേൽഗൃ​ഹത്തോ​ടു ചെയ്യുന്ന ഉടമ്പടി ഇതായി​രി​ക്കും’ എന്ന്‌ യഹോവ* പറയുന്നു. ‘ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സു​ക​ളിൽ വെക്കും; അവരുടെ ഹൃദയ​ങ്ങ​ളിൽ ഞാൻ അവ എഴുതും.+ ഞാൻ അവരുടെ ദൈവ​വും അവർ എന്റെ ജനവും ആകും.+

      11 “‘അവർ ആരും പിന്നെ അവരുടെ സഹപൗ​രനെ​യോ സഹോ​ദ​രനെ​യോ, “യഹോവയെ* അറിയൂ” എന്ന്‌ ഉപദേ​ശി​ക്കില്ല; കാരണം ചെറി​യ​വൻമു​തൽ വലിയ​വൻവരെ അവർ എല്ലാവ​രും എന്നെ അറിയു​ന്ന​വ​രാ​യി​രി​ക്കും. 12 അവർ കാണിച്ച അന്യാ​യങ്ങൾ ഞാൻ ക്ഷമിക്കും. അവരുടെ പാപങ്ങൾ പിന്നെ ഓർക്കു​ക​യു​മില്ല.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക