21 ‘ഇസ്രായേൽഗൃഹത്തോടു പറയണം: “പരമാധികാരിയായ യഹോവ പറയുന്നു: ‘നിങ്ങൾ ഏറെ അഭിമാനംകൊള്ളുന്ന, നിങ്ങൾക്കു പ്രിയപ്പെട്ട, നിങ്ങളുടെ ഹൃദയത്തിനു കൊതി തോന്നുന്ന എന്റെ വിശുദ്ധമന്ദിരം ഞാൻ അശുദ്ധമാക്കാൻപോകുകയാണ്.+ നിങ്ങൾ വിട്ടിട്ടുപോന്ന നിങ്ങളുടെ പുത്രീപുത്രന്മാർ വാളിന് ഇരയാകും.+