-
യഹസ്‌കേൽ 25:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 “കാരണം, പരമാധികാരിയായ യഹോവ പറയുന്നു: ‘ഇസ്രായേൽ ദേശത്തിന്റെ അവസ്ഥ കണ്ട് നിങ്ങൾ ആഹ്ലാദിച്ച് കൈ കൊട്ടി.+ പരമപുച്ഛത്തോടെ കാലുകൾ നിലത്ത് അമർത്തിച്ചവിട്ടി.+ 7 അതുകൊണ്ട്, ഞാൻ നിങ്ങൾക്കെതിരെ കൈ നീട്ടി നിങ്ങളെ ജനതകളുടെ കൈയിൽ ഏൽപ്പിക്കും. അവർ നിങ്ങളെ കൊള്ളയടിക്കും. ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽനിന്ന് നീക്കിക്കളയും;+ ദേശങ്ങളുടെ ഇടയിൽനിന്ന് നശിപ്പിച്ചുകളയും. ഞാൻ നിങ്ങളെ ഇല്ലായ്‌മ ചെയ്യും. അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.’
-