-
യിരെമ്യ 49:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “ഏദോം പേടിപ്പെടുത്തുന്ന ഒരിടമാകും.+ അതുവഴി കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണു മിഴിക്കും, അവൾക്കു വന്ന എല്ലാ ദുരന്തങ്ങളെയുംപ്രതി അവർ അതിശയത്തോടെ തല കുലുക്കും.* 18 നശിപ്പിക്കപ്പെട്ട സൊദോമിന്റെയും ഗൊമോറയുടെയും അവയുടെ അയൽപ്പട്ടണങ്ങളുടെയും കാര്യത്തിൽ സംഭവിച്ചതുപോലെ അവിടെയും സംഭവിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ആരും അവിടെ താമസിക്കില്ല. ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.+
-
-
മലാഖി 1:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 “‘ഞങ്ങൾ തകർന്നുകിടക്കുന്നു. എന്നാലും ഞങ്ങൾ തിരികെ വന്ന് നശിച്ചുകിടക്കുന്നതു പുനർനിർമിക്കും’ എന്ന് ഏദോം പറയുമെങ്കിലും സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ പറയുന്നു: ‘അവർ പണിയും, പക്ഷേ ഞാൻ അത് ഇടിച്ചുകളയും. അവിടം “ദുഷ്ടതയുടെ നാട്” എന്നും അവിടെയുള്ളവർ “യഹോവ എന്നേക്കുമായി ശപിച്ച ആളുകൾ” എന്നും വിളിക്കപ്പെടും.+
-