13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+
അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+
അതെ, നിശ്ചയിച്ച സമയമായി.+
14 അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു പ്രിയം തോന്നുന്നല്ലോ,+
അവിടെയുള്ള പൊടിയോടുപോലും സ്നേഹവും.+
15 ജനതകൾ യഹോവയുടെ പേരിനെയും
ഭൂരാജാക്കന്മാരെല്ലാം അങ്ങയുടെ മഹത്ത്വത്തെയും ഭയപ്പെടും.+