20 അകത്തെ മുറിയുടെ+ നീളം 20 മുഴവും വീതി 20 മുഴവും ഉയരം 20 മുഴവും ആയിരുന്നു. അതു മുഴുവൻ തനിത്തങ്കംകൊണ്ട് പൊതിഞ്ഞു; യാഗപീഠം+ ദേവദാരുകൊണ്ടും പൊതിഞ്ഞു.
8 പിന്നെ ശലോമോൻ അതിവിശുദ്ധമുറി* ഉണ്ടാക്കി.+ അതിന്റെ നീളം ഭവനത്തിന്റെ വീതിക്കു തുല്യമായി 20 മുഴമായിരുന്നു. അതിന്റെ വീതിയും 20 മുഴമായിരുന്നു. മേത്തരമായ 600 താലന്തു* സ്വർണംകൊണ്ട് ആ മുറി പൊതിഞ്ഞു.+