-
2 രാജാക്കന്മാർ 23:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 യഹൂദാനഗരങ്ങളിൽനിന്ന് രാജാവ് എല്ലാ പുരോഹിതന്മാരെയും കൊണ്ടുവന്നു. ആ പുരോഹിതന്മാർ യാഗവസ്തുക്കൾ ദഹിപ്പിച്ചിരുന്ന, ഗേബ+ മുതൽ ബേർ-ശേബ+ വരെയുള്ള ഉയർന്ന സ്ഥലങ്ങൾ* അദ്ദേഹം ആരാധനയ്ക്കു യോഗ്യമല്ലാതാക്കി. നഗരത്തിന്റെ പ്രമാണിയായ യോശുവയുടെ കവാടത്തിലുള്ള, ആരാധനാസ്ഥലങ്ങളും* അദ്ദേഹം ഇടിച്ചുകളഞ്ഞു. നഗരകവാടത്തിലൂടെ പ്രവേശിക്കുന്ന ഒരാളുടെ ഇടതുവശത്തായിരുന്നു അത്. 9 ആരാധനാസ്ഥലങ്ങളിലെ ആ പുരോഹിതന്മാർ യരുശലേമിലെ യഹോവയുടെ യാഗപീഠത്തിൽ ശുശ്രൂഷ ചെയ്തില്ലെങ്കിലും+ അവരുടെ സഹോദരന്മാരോടൊപ്പം പുളിപ്പില്ലാത്ത* അപ്പം തിന്നിരുന്നു.
-
-
നെഹമ്യ 9:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പൂർവികരും അങ്ങയുടെ നിയമം പാലിക്കുകയോ മുന്നറിയിപ്പായി ഓർമിപ്പിച്ച കാര്യങ്ങൾക്കും കല്പനകൾക്കും ചെവി കൊടുക്കുകയോ ചെയ്തിട്ടില്ല.
-