വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 32:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഒരു രാജാവ്‌+ നീതി​യോ​ടെ ഭരിക്കും,+

      പ്രഭു​ക്ക​ന്മാർ ന്യായ​ത്തോ​ടെ വാഴ്‌ച നടത്തും.

  • യശയ്യ 60:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഞാൻ ചെമ്പിനു പകരം സ്വർണം കൊണ്ടു​വ​രും,

      ഇരുമ്പി​നു പകരം വെള്ളി​യും

      തടിക്കു പകരം ചെമ്പും

      കല്ലിനു പകരം ഇരുമ്പും കൊണ്ടു​വ​രും;

      ഞാൻ സമാധാ​നത്തെ നിന്റെ മേൽനോ​ട്ട​ക്കാ​രും

      നീതിയെ നിന്റെ മേധാ​വി​ക​ളും ആയി നിയമി​ക്കും.+

  • യിരെമ്യ 22:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ‘പക്ഷേ നിന്റെ കണ്ണും ഹൃദയ​വും നോട്ട​മി​ട്ടി​രി​ക്കു​ന്നത്‌ അന്യാ​യ​മാ​യി നേട്ടമു​ണ്ടാ​ക്കു​ന്ന​തി​ലും

      നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യു​ന്ന​തി​ലും

      ചതിക്കു​ന്ന​തി​ലും പിടി​ച്ചു​പ​റി​ക്കു​ന്ന​തി​ലും മാത്ര​മാണ്‌.’

  • യിരെമ്യ 23:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “ഞാൻ ദാവീ​ദി​നു നീതി​യുള്ള ഒരു മുള മുളപ്പിക്കുന്ന*+ കാലം ഇതാ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഒരു രാജാവ്‌ ഉൾക്കാ​ഴ്‌ച​യോ​ടെ ഭരിക്കും;+ ദേശത്ത്‌ നീതി​യും ന്യായ​വും നടപ്പാ​ക്കും.+

  • യഹസ്‌കേൽ 22:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അവളിലുള്ള പ്രഭു​ക്ക​ന്മാർ ഇരയെ കടിച്ചു​കീ​റുന്ന ചെന്നാ​യ്‌ക്കൾ! അന്യാ​യ​മാ​യി ലാഭമു​ണ്ടാ​ക്കാൻ അവർ രക്തം ചിന്തുന്നു, ആളുകളെ കൊല്ലു​ന്നു.+

  • യഹസ്‌കേൽ 46:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ജനത്തെ അവരുടെ അവകാ​ശ​ഭൂ​മി​യിൽനിന്ന്‌ ബലം പ്രയോ​ഗിച്ച്‌ പുറത്താ​ക്കി തലവൻ ആ സ്വത്തു കൈവ​ശ​പ്പെ​ടു​ത്ത​രുത്‌. തന്റെ സ്വന്തം സ്വത്തിൽനി​ന്നാ​യി​രി​ക്കണം അവൻ തന്റെ ആൺമക്കൾക്ക്‌ അവകാശം കൊടു​ക്കേ​ണ്ടത്‌. അങ്ങനെ​യാ​കു​മ്പോൾ എന്റെ ജനത്തിൽ ആരും സ്വന്തം അവകാ​ശ​ഭൂ​മി​യിൽനിന്ന്‌ ഓടി​പ്പോ​കാൻ നിർബ​ന്ധി​ത​രാ​കില്ല.’”

  • മീഖ 3:1-3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഞാൻ പറഞ്ഞു: “യാക്കോ​ബി​ന്റെ തലവന്മാ​രേ,

      ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ സൈന്യാ​ധി​പ​ന്മാ​രേ, ഒന്നു ശ്രദ്ധിക്കൂ.+

      ന്യായം എന്താ​ണെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ട​തല്ലേ?

       2 എന്നാൽ നിങ്ങൾ നന്മയെ വെറുക്കുകയും+ തിന്മയെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്നു.+

      നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിഞ്ഞു​ക​ള​യു​ക​യും അസ്ഥിക​ളിൽനിന്ന്‌ മാംസം പറി​ച്ചെ​ടു​ക്കു​ക​യും ചെയ്യുന്നു.+

       3 നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുകയും+

      അവരുടെ തൊലി ഉരിഞ്ഞു​ക​ള​യു​ക​യും

      അവരുടെ അസ്ഥികൾ തകർത്ത്‌ കഷണങ്ങ​ളാ​ക്കു​ക​യും ചെയ്യുന്നു.+

      നിങ്ങൾ അവരെ കലത്തിൽ* ഇട്ട്‌ വേവി​ക്കുന്ന ഇറച്ചി​പോ​ലെ​യാ​ക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക