-
യശയ്യ 3:18-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 അന്നാളിൽ യഹോവ അവരുടെ അലങ്കാരങ്ങൾ നീക്കിക്കളയും;
അവരുടെ കാൽത്തളകളും തലയിൽ അണിയുന്ന പട്ടകളും
ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ആഭരണങ്ങളും+
19 കമ്മലുകളും* വളകളും മൂടുപടങ്ങളും
20 ശിരോവസ്‌ത്രങ്ങളും പാദസരച്ചങ്ങലകളും മാറിലെ അലങ്കാരക്കച്ചകളും
സുഗന്ധച്ചെപ്പുകളും രക്ഷകളും*
21 മോതിരങ്ങളും മൂക്കുത്തികളും
22 വിശേഷവസ്‌ത്രങ്ങളും പുറങ്കുപ്പായങ്ങളും മേലങ്കികളും പണസ്സഞ്ചികളും
23 വാൽക്കണ്ണാടികളും+ ലിനൻവസ്‌ത്രങ്ങളും*
തലപ്പാവുകളും മൂടുപടങ്ങളും എടുത്തുകളയും.
-
-
യിരെമ്യ 4:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 നീ ഇപ്പോൾ നശിച്ചല്ലോ; ഇനി നീ എന്തു ചെയ്യും?
നീ കടുഞ്ചുവപ്പുവസ്ത്രം ധരിച്ചും
സ്വർണാഭരണങ്ങൾ അണിഞ്ഞും നടന്നിരുന്നു.
നീ മഷിയെഴുതി കണ്ണിനു ഭംഗി വരുത്തിയിരുന്നു.
-