-
യോന 3:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 മനുഷ്യരും മൃഗങ്ങളും എല്ലാം വിലാപവസ്ത്രം ധരിക്കട്ടെ. അവർ ആത്മാർഥമായി ദൈവത്തോടു പ്രാർഥിക്കട്ടെ. അവരുടെ ദുഷ്ചെയ്തികളും അവർ ചെയ്തുപോരുന്ന അക്രമപ്രവർത്തനങ്ങളും ഉപേക്ഷിക്കട്ടെ. 9 സത്യദൈവം നമ്മുടെ ശിക്ഷയെക്കുറിച്ച് പുനരാലോചിക്കുകയും* കോപം വിട്ടുകളഞ്ഞ് നമ്മളെ നശിപ്പിക്കാതിരിക്കുകയും ചെയ്താലോ?”
10 അവർ ചെയ്തതെല്ലാം കണ്ടപ്പോൾ അവർക്കു വരുത്തുമെന്നു പറഞ്ഞ ദുരന്തത്തെക്കുറിച്ച് സത്യദൈവം പുനരാലോചിച്ചു.* അവർ ദുഷ്ടമായ ചെയ്തികൾ ഉപേക്ഷിച്ചതുകൊണ്ട്+ ദൈവം അവരെ ശിക്ഷിച്ചില്ല.+
-