-
മലാഖി 3:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 “ഇതാ! ഞാൻ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു. അവൻ എനിക്ക് ഒരു വഴി തെളിക്കും.*+ പെട്ടെന്നുതന്നെ നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് തന്റെ ആലയത്തിലേക്കു വരും.+ നിങ്ങളുടെ പ്രിയങ്കരനായ, ഉടമ്പടിയുടെ സന്ദേശവാഹകനും വരും; അവൻ തീർച്ചയായും വരും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
-
-
ലൂക്കോസ് 3:2-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 മുഖ്യപുരോഹിതനായി അന്നാസും മഹാപുരോഹിതനായി കയ്യഫയും+ സേവിച്ചിരുന്ന അക്കാലത്ത് സെഖര്യയുടെ മകനായ യോഹന്നാനു+ വിജനഭൂമിയിൽവെച്ച്*+ ദൈവത്തിന്റെ സന്ദേശം ലഭിച്ചു.
3 അങ്ങനെ, യോഹന്നാൻ യോർദാനു ചുറ്റുമുള്ള നാടുകളിലൊക്കെ പോയി, പാപങ്ങളുടെ ക്ഷമയ്ക്കായുള്ള മാനസാന്തരത്തെ+ പ്രതീകപ്പെടുത്തുന്ന സ്‌നാനം ഏൽക്കണമെന്നു പ്രസംഗിച്ചുകൊണ്ടിരുന്നു. 4 ഇതിനെക്കുറിച്ച് യശയ്യ പ്രവാചകന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “വിജനഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം: ‘യഹോവയ്‌ക്കു* വഴി ഒരുക്കുക; ദൈവത്തിന്റെ പാതകൾ നേരെയാക്കുക.+ 5 താഴ്‌വരകളെല്ലാം നികത്തണം. എല്ലാ മലകളും കുന്നുകളും നിരപ്പാക്കണം. വളഞ്ഞ വഴികൾ നേരെയാക്കുകയും ദുർഘടപാതകൾ സുഗമമാക്കുകയും വേണം. 6 എല്ലാ മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും.’”+
-