14 അക്കാലത്ത്, ജില്ലാഭരണാധികാരിയായ ഹെരോദ് യേശുവിനെക്കുറിച്ചുള്ള വാർത്ത കേട്ടിട്ട്+ 2 ഭൃത്യന്മാരോടു പറഞ്ഞു: “ഇതു സ്നാപകയോഹന്നാനാണ്. അയാൾ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അയാൾക്ക് ഈ അത്ഭുതങ്ങൾ ചെയ്യാനാകുന്നത്.”+