-
മത്തായി 17:14-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അവർ ജനക്കൂട്ടത്തിന്+ അടുത്തേക്കു ചെന്നപ്പോൾ ഒരാൾ യേശുവിന്റെ അടുത്തു വന്ന് മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു: 15 “കർത്താവേ, എന്റെ മകനോടു കരുണ തോന്നണേ. അപസ്മാരം കാരണം അവൻ വല്ലാതെ കഷ്ടപ്പെടുന്നു. കൂടെക്കൂടെ അവൻ തീയിലും വെള്ളത്തിലും വീഴുന്നു.+ 16 ഞാൻ അവനെ അങ്ങയുടെ ശിഷ്യന്മാരുടെ അടുത്ത് കൊണ്ടുചെന്നു. പക്ഷേ അവർക്ക് അവനെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല.” 17 അപ്പോൾ യേശു പറഞ്ഞു: “വിശ്വാസമില്ലാതെ വഴിതെറ്റിപ്പോയ തലമുറയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.”
-
-
ലൂക്കോസ് 9:38-42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 ജനക്കൂട്ടത്തിൽനിന്ന് ഒരു മനുഷ്യൻ യേശുവിനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഗുരുവേ, എന്റെ മകനെ ഒന്നു നോക്കണേ; എനിക്ക് ആകെയുള്ളൊരു മകനാണ്.+ 39 ഇടയ്‌ക്കിടെ ഒരു അശുദ്ധാത്മാവ്* അവനെ പിടികൂടാറുണ്ട്. പെട്ടെന്ന് അവൻ അലറിവിളിക്കും. അത് അവനെ ഞെളിപിരികൊള്ളിക്കുമ്പോൾ അവന്റെ വായിൽനിന്ന് നുരയും പതയും വരും. അത്ര പെട്ടെന്നൊന്നും അത് അവനെ ഒഴിഞ്ഞുപോകാറില്ല. പരിക്കേൽപ്പിച്ചിട്ടേ അതു പോകൂ. 40 അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് അപേക്ഷിച്ചെങ്കിലും അവർക്കു കഴിഞ്ഞില്ല.” 41 അപ്പോൾ യേശു ചോദിച്ചു: “വിശ്വാസമില്ലാതെ വഴിതെറ്റിപ്പോയ തലമുറയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? മകനെ ഇങ്ങു കൊണ്ടുവരൂ.”+ 42 അവൻ യേശുവിന്റെ അടുത്തേക്കു വരുമ്പോൾത്തന്നെ ഭൂതം അവനെ നിലത്ത് തള്ളിയിട്ടു. അവൻ അവിടെ കിടന്ന് വല്ലാതെ ഞെളിപിരികൊണ്ടു. അപ്പോൾ യേശു അശുദ്ധാത്മാവിനെ ശകാരിച്ച് കുട്ടിയെ സുഖപ്പെടുത്തി. എന്നിട്ട് അവനെ അവന്റെ അപ്പനെ ഏൽപ്പിച്ചു.
-