-
മർക്കോസ് 1:23-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അശുദ്ധാത്മാവ്* ബാധിച്ച ഒരു മനുഷ്യൻ അപ്പോൾ സിനഗോഗിലുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: 24 “നസറെത്തുകാരനായ യേശുവേ, അങ്ങയ്‌ക്ക് ഇവിടെ എന്തു കാര്യം?+ ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ!”+ 25 എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.”
-
-
ലൂക്കോസ് 4:34, 35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 “നസറെത്തുകാരനായ യേശുവേ,+ അങ്ങയ്‌ക്ക് ഇവിടെ എന്തു കാര്യം? ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ.”+ 35 എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.” അപ്പോൾ ഭൂതം ആ മനുഷ്യനെ അവരുടെ മുന്നിൽ തള്ളിയിട്ടിട്ട് അയാൾക്ക് ഉപദ്രവമൊന്നും ചെയ്യാതെ അയാളെ വിട്ട് പോയി.
-
-
പ്രവൃത്തികൾ 10:38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 അതായത്, നസറെത്തിൽനിന്നുള്ള യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്‌തെന്നും+ ദൈവം കൂടെയുണ്ടായിരുന്നതിനാൽ+ യേശു ദേശം മുഴുവൻ സഞ്ചരിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയും പിശാച് കഷ്ടപ്പെടുത്തിയിരുന്ന എല്ലാവരെയും+ സുഖപ്പെടുത്തുകയും ചെയ്‌തെന്നും ഉള്ള വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
-