വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 9:2-8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 കുറച്ച്‌ ആളുകൾ ചേർന്ന്‌ തളർന്നു​പോയ ഒരാളെ കിടക്ക​യിൽ കിടത്തി യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. അവരുടെ വിശ്വാ​സം കണ്ട്‌ യേശു തളർവാ​തരോ​ഗിയോട്‌, “മകനേ, ധൈര്യ​മാ​യി​രിക്ക്‌. നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു. 3 അപ്പോൾ ചില ശാസ്‌ത്രി​മാർ, “ഇവൻ ദൈവ​നി​ന്ദ​യാ​ണ​ല്ലോ പറയു​ന്നത്‌” എന്ന്‌ ഉള്ളിൽ പറഞ്ഞു. 4 അവരുടെ ഉള്ളിലി​രു​പ്പു മനസ്സി​ലാ​ക്കി യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങൾ എന്തിനാ​ണ്‌ ഇങ്ങനെ ദുഷിച്ച കാര്യങ്ങൾ ചിന്തി​ക്കു​ന്നത്‌?+ 5 ഏതാണ്‌ എളുപ്പം? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു’ എന്നു പറയു​ന്ന​തോ അതോ ‘എഴു​ന്നേറ്റ്‌ നടക്കുക’+ എന്നു പറയു​ന്ന​തോ? 6 എന്നാൽ ഭൂമി​യിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യ​പുത്രന്‌ അധികാ​ര​മുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” പിന്നെ യേശു തളർവാ​തരോ​ഗിയോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌, കിടക്ക എടുത്ത്‌ വീട്ടി​ലേക്കു പോകൂ.”+ 7 അയാൾ എഴു​ന്നേറ്റ്‌ വീട്ടി​ലേക്കു പോയി. 8 ഇതു കണ്ട്‌ ജനക്കൂട്ടം ഭയന്നുപോ​യി. മനുഷ്യർക്ക്‌ ഇത്തരം അധികാ​രം നൽകിയ ദൈവത്തെ അവർ സ്‌തു​തി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക