വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 12:38-42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 ശാസ്‌ത്രിമാരിലും പരീശ​ന്മാ​രി​ലും ചിലർ യേശു​വിനോട്‌, “ഗുരുവേ, അങ്ങ്‌ ഒരു അടയാളം കാണി​ക്കു​ന്നതു കാണാൻ ഞങ്ങൾക്ക്‌ ആഗ്രഹ​മുണ്ട്‌”+ എന്നു പറഞ്ഞു. 39 യേശു അവരോ​ടു പറഞ്ഞു: “ദുഷ്ടന്മാ​രുടെ​യും വ്യഭിചാരികളുടെയും* ഒരു തലമുറ അടയാളം അന്വേ​ഷി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ യോന പ്രവാ​ച​കന്റെ അടയാ​ള​മ​ല്ലാ​തെ മറ്റൊരു അടയാ​ള​വും അവർക്കു ലഭിക്കില്ല.+ 40 യോന മൂന്നു പകലും മൂന്നു രാത്രി​യും ഒരു വലിയ മത്സ്യത്തി​ന്റെ വയറ്റിലായിരുന്നതുപോലെ+ മനുഷ്യ​പു​ത്രൻ മൂന്നു പകലും മൂന്നു രാത്രി​യും ഭൂമി​യു​ടെ ഉള്ളിലാ​യി​രി​ക്കും.+ 41 നിനെവെക്കാർ ന്യായ​വി​ധി​യിൽ ഈ തലമു​റയോടൊ​പ്പം എഴു​ന്നേറ്റ്‌ ഇതിനെ കുറ്റം വിധി​ക്കും. കാരണം അവർ യോന​യു​ടെ പ്രസംഗം കേട്ട്‌ മാനസാ​ന്ത​രപ്പെ​ട്ട​ല്ലോ.+ എന്നാൽ ഇവിടെ ഇതാ, യോനയെ​ക്കാൾ വലിയവൻ!+ 42 തെക്കേ ദേശത്തെ രാജ്ഞി ന്യായ​വി​ധി​യിൽ ഈ തലമു​റയോടൊ​പ്പം ഉയിർത്തെ​ഴുന്നേറ്റ്‌ ഇതിനെ കുറ്റം വിധി​ക്കും. ആ രാജ്ഞി ശലോമോ​ന്റെ ജ്ഞാനം കേൾക്കാൻ ഭൂമി​യു​ടെ അറ്റത്തു​നിന്ന്‌ വന്നല്ലോ.+ എന്നാൽ ഇവിടെ ഇതാ, ശലോമോനെ​ക്കാൾ വലിയവൻ!+

  • മത്തായി 16:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ദുഷ്ടന്മാരുടെയും വ്യഭിചാരികളുടെയും* ഒരു തലമുറ അടയാളം അന്വേ​ഷി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ യോന​യു​ടെ അടയാളമല്ലാതെ+ മറ്റൊരു അടയാ​ള​വും അവർക്കു ലഭിക്കില്ല.”+ ഇതു പറഞ്ഞിട്ട്‌ യേശു അവരെ വിട്ട്‌ പോയി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക