-
മത്തായി 24:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 യേശു ദേവാലയം വിട്ട് പോകുമ്പോൾ, ദേവാലയവും അതിന്റെ മതിലുകളും കാണിച്ചുകൊടുക്കാൻ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് ചെന്നു. 2 യേശു അവരോടു പറഞ്ഞു: “ഇവയെല്ലാം നിങ്ങൾ കാണുന്നില്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന സമയം വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
-
-
മർക്കോസ് 13:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 യേശു ദേവാലയത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ യേശുവിനോട്, “ഗുരുവേ, എത്ര മനോഹരമായ കെട്ടിടങ്ങളും കല്ലുകളും!” എന്നു പറഞ്ഞു.+ 2 എന്നാൽ യേശു ആ ശിഷ്യനോടു പറഞ്ഞു: “ഈ വലിയ കെട്ടിടങ്ങൾ കാണുന്നില്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന സമയം വരും.”+
-