-
എഫെസ്യർ 1:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 എന്നാൽ നിങ്ങളും സത്യവചനം, അതായത് നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സന്തോഷവാർത്ത, കേട്ടപ്പോൾ ക്രിസ്തുവിൽ പ്രത്യാശ വെച്ചു. നിങ്ങൾ വിശ്വസിച്ചപ്പോൾ, വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനാൽ* ക്രിസ്തുവിലൂടെ നിങ്ങളെയും മുദ്രയിട്ടു.+ 14 ദൈവത്തിനു സ്വന്തമായതിനെ+ ദൈവം തന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കും വേണ്ടി ഒരു മോചനവില+ കൊടുത്ത് വിടുവിക്കുന്നതുവരെ നമ്മുടെ അവകാശത്തിന്റെ+ ഒരു ഉറപ്പെന്ന നിലയിൽ* മുൻകൂറായി തന്നതാണു പരിശുദ്ധാത്മാവിനെ.
-
-
2 തെസ്സലോനിക്യർ 2:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 എന്നാൽ യഹോവയ്‌ക്കു* പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾക്കുവേണ്ടി ദൈവത്തിന് എപ്പോഴും നന്ദി കൊടുക്കാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. കാരണം തന്റെ ആത്മാവിനാലുള്ള വിശുദ്ധീകരണത്താലും+ സത്യത്തിലുള്ള നിങ്ങളുടെ വിശ്വാസത്താലും രക്ഷയ്ക്കുവേണ്ടി ദൈവം നിങ്ങളെ തുടക്കത്തിൽത്തന്നെ തിരഞ്ഞെടുത്തല്ലോ.+
-