-
ഉൽപത്തി 25:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 മക്കളായ യിസ്ഹാക്കും യിശ്മായേലും അബ്രാഹാമിനെ മമ്രേക്കരികെയുള്ള ഗുഹയിൽ, ഹിത്യനായ സോഹരിന്റെ മകൻ എഫ്രോന്റെ സ്ഥലത്തുള്ള മക്‌പേല ഗുഹയിൽ, അടക്കം ചെയ്‌തു.+ 10 ഹേത്തിന്റെ പുത്രന്മാരിൽനിന്ന് അബ്രാഹാം വിലയ്‌ക്കു വാങ്ങിയ ആ സ്ഥലത്ത് ഭാര്യയായ സാറയുടെ അടുത്ത് അബ്രാഹാമിനെ അടക്കം ചെയ്‌തു.+
-
-
ഉൽപത്തി 49:29, 30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 പിന്നെ ഇസ്രായേൽ അവർക്ക് ഈ നിർദേശം നൽകി: “ഞാൻ ഇതാ, എന്റെ ജനത്തോടു ചേരുന്നു.*+ ഹിത്യനായ എഫ്രോന്റെ സ്ഥലത്തുള്ള ഗുഹയിൽ എന്റെ പിതാക്കന്മാരോടൊപ്പം എന്നെ അടക്കം ചെയ്യണം,+ 30 അതായത് കനാൻ ദേശത്ത് മമ്രേക്കരികെയുള്ള മക്‌പേല നിലത്തെ ഗുഹയിൽ! ഹിത്യനായ എഫ്രോന്റെ കൈയിൽനിന്ന് ഒരു ശ്മശാനസ്ഥലമായി അബ്രാഹാം വിലയ്‌ക്കു വാങ്ങിയതാണ് ആ നിലം.
-