20 പണ്ടു നോഹയുടെ കാലത്ത്, പെട്ടകം പണിയുന്ന സമയത്ത്,+ ദൈവം ക്ഷമയോടെ* കാത്തിരുന്നപ്പോൾ അനുസരണക്കേടു കാണിച്ചവരായിരുന്നു ആ ആത്മവ്യക്തികൾ.+ എന്നാൽ കുറച്ച് ആളുകൾ, അതായത് എട്ടു പേർ,* വെള്ളത്തിലൂടെ ആ പെട്ടകത്തിൽ രക്ഷപ്പെട്ടു.+
5 പുരാതനലോകത്തെയും ദൈവം ശിക്ഷിക്കാതെ വിട്ടില്ല.+ എന്നാൽ ദൈവഭക്തിയില്ലാത്തവരുടെ ലോകത്തെ ഒരു ജലപ്രളയത്താൽ നശിപ്പിച്ചപ്പോൾ,+ നീതിയെക്കുറിച്ച് പ്രസംഗിച്ച നോഹയെ+ ദൈവം വേറെ ഏഴു പേരോടൊപ്പം സംരക്ഷിച്ചു.+