-
പ്രവൃത്തികൾ 7:30-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 “40 വർഷത്തിനു ശേഷം സീനായ് പർവതത്തിന് അരികെയുള്ള വിജനഭൂമിയിൽവെച്ച്* മുൾച്ചെടിയിലെ തീജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.+ 31 ആ കാഴ്‌ച കണ്ട് മോശ അത്ഭുതപ്പെട്ടു. അത് എന്താണെന്ന് അറിയാൻ അടുത്ത് ചെന്നപ്പോൾ മോശ യഹോവയുടെ ശബ്ദം കേട്ടു: 32 ‘ഞാൻ നിന്റെ പൂർവികരുടെ ദൈവമാണ്; അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം.’+ പേടിച്ചുവിറച്ച മോശ പിന്നെ അവിടേക്കു നോക്കാൻ ധൈര്യപ്പെട്ടില്ല. 33 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധമായതുകൊണ്ട് നിന്റെ കാലിൽനിന്ന് ചെരിപ്പ് ഊരിമാറ്റുക.+ 34 ഞാൻ ഈജിപ്തിലുള്ള എന്റെ ജനം അനുഭവിക്കുന്ന ദുരിതം കാണുകയും അവരുടെ ഞരക്കം കേൾക്കുകയും ചെയ്‌തു.+ അവരെ രക്ഷിക്കാൻ ഞാൻ ഇറങ്ങിവന്നിരിക്കുകയാണ്. അതുകൊണ്ട് വരൂ, ഞാൻ നിന്നെ ഈജിപ്തിലേക്ക് അയയ്‌ക്കും.’+
-