17അബ്രാമിന് 99 വയസ്സുള്ളപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി. ദൈവം പറഞ്ഞു: “ഞാൻ സർവശക്തനായ ദൈവമാണ്. നീ എന്റെ മുമ്പാകെ നേരോടെ നടന്ന് നിഷ്കളങ്കനാണെന്നു* തെളിയിക്കുക.
7 “നിന്റെയും നിന്റെ സന്തതിയുടെയും* ദൈവമായിരിക്കുമെന്ന ഉടമ്പടി ഞാൻ പാലിക്കും. ഇതു നിന്നോടും+ തലമുറകളോളം നിന്റെ സന്തതിയോടും* ഉള്ള എന്റെ ശാശ്വതമായ ഉടമ്പടിയായിരിക്കും.