-
പുറപ്പാട് 28:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 “എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻവേണ്ടി നിന്റെ സഹോദരനായ അഹരോനെ+ അവന്റെ പുത്രന്മാരായ+ നാദാബ്, അബീഹു,+ എലെയാസർ, ഈഥാമാർ+ എന്നിവരോടൊപ്പം ഇസ്രായേല്യരിൽനിന്ന് വിളിച്ചുവരുത്തണം.+ 2 നിന്റെ സഹോദരനായ അഹരോന് അഴകും മഹത്ത്വവും നൽകാൻ നീ അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങൾ ഉണ്ടാക്കണം.+ 3 ഞാൻ ജ്ഞാനത്തിന്റെ ആത്മാവ് നിറച്ചിരിക്കുന്ന വിദഗ്‌ധരായ* എല്ലാവരോടും+ നീ സംസാരിക്കണം. അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ വിശുദ്ധീകരണത്തിനായി അവർ അവനുവേണ്ടി വസ്‌ത്രങ്ങൾ ഉണ്ടാക്കും.
-
-
പുറപ്പാട് 28:43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
43 അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാൻ യാഗപീഠത്തെ സമീപിക്കുമ്പോഴും സാന്നിധ്യകൂടാരത്തിനുള്ളിൽ വരുമ്പോഴും കുറ്റക്കാരായിത്തീർന്ന് മരിക്കാതിരിക്കാൻ അതു ധരിക്കണം. ഇത് അവനും അവന്റെ സന്തതികൾക്കും ഉള്ള ഒരു സ്ഥിരനിയമമാണ്.
-