18 “നീ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കണം.+ ഞാൻ കല്പിച്ചതുപോലെ, നീ പുളിപ്പില്ലാത്ത അപ്പം കഴിക്കണം. ആബീബ് മാസത്തിലെ നിശ്ചയിച്ച സമയത്ത് ഏഴു ദിവസത്തേക്ക് അതു ചെയ്യണം.+ കാരണം ആബീബ് മാസത്തിലാണല്ലോ നീ ഈജിപ്ത് ദേശത്തുനിന്ന് പുറത്ത് വന്നത്.