29 യഹോവയാണു നിങ്ങൾക്കു ശബത്ത്+ തന്നത് എന്ന വസ്‌തുത ഓർക്കുക. അതുകൊണ്ടാണ് ആറാം ദിവസം ദൈവം രണ്ടു ദിവസത്തേക്കുള്ള ആഹാരം നിങ്ങൾക്കു തരുന്നത്. ഓരോരുത്തരും എവിടെയാണോ അവിടെത്തന്നെ കഴിയട്ടെ. ഏഴാം ദിവസം ആരും അവിടം വിട്ട് എങ്ങോട്ടും പോകരുത്.”
10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്കുള്ള ശബത്താണ്. അന്നു നീ ഒരു പണിയും ചെയ്യരുത്. നീയോ നിന്റെ മക്കളോ നിനക്ക് അടിമപ്പണി ചെയ്യുന്ന പുരുഷനോ സ്ത്രീയോ നിന്റെ വളർത്തുമൃഗമോ നിന്റെ അധിവാസസ്ഥലത്ത്* താമസമാക്കിയ വിദേശിയോ ആ ദിവസം പണിയൊന്നും ചെയ്യരുത്.+
12 കൂടാതെ, എനിക്കും അവർക്കും ഇടയിൽ ഒരു അടയാളമായിരിക്കാൻവേണ്ടി ഞാൻ എന്റെ ശബത്തുകളും അവർക്കു കൊടുത്തു.+ അവരെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണെന്ന് അവർ അറിയാൻവേണ്ടിയാണു ഞാൻ അതു ചെയ്‌തത്.