21 “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.+
25 സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ*+ സൂക്ഷിച്ചുനോക്കി അതിൽ തുടരുന്നയാൾ, കേട്ട് മറക്കുന്നയാളല്ല, അത് അനുസരിക്കുന്നയാളാണ്. താൻ ചെയ്യുന്ന കാര്യത്തിൽ അയാൾ സന്തോഷിക്കും.+