12 പിന്നീട് യഹോവ മോശയോടും അഹരോനോടും പറഞ്ഞു: “നിങ്ങൾ എന്നിൽ വിശ്വാസം പ്രകടമാക്കുകയോ ഇസ്രായേൽ ജനത്തിനു മുമ്പാകെ എന്നെ വിശുദ്ധീകരിക്കുകയോ ചെയ്‌തില്ല. അതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുന്ന ദേശത്തേക്കു നിങ്ങൾ ഈ സഭയെ കൊണ്ടുപോകില്ല.”+
31പിന്നെ മോശ ചെന്ന് ഇസ്രായേലിനോടു മുഴുവൻ സംസാരിച്ചു. 2 മോശ പറഞ്ഞു: “എനിക്ക് ഇപ്പോൾ 120 വയസ്സായി.+ ഇനി നിങ്ങളെ നയിക്കാൻ* എനിക്കു കഴിയില്ല. കാരണം, ‘നീ ഈ യോർദാൻ കടക്കില്ല’+ എന്ന് യഹോവ എന്നോടു പറഞ്ഞിരിക്കുന്നു.