2 അതുകൊണ്ട് ജനം, “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ” എന്നു പറഞ്ഞ് മോശയോടു കലഹിച്ചുതുടങ്ങി.+ എന്നാൽ മോശ അവരോടു ചോദിച്ചു: “എന്തിനാണു നിങ്ങൾ എന്നോട് ഇങ്ങനെ കലഹിക്കുന്നത്, എന്തിനാണു നിങ്ങൾ യഹോവയെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്?”+
7 ഇസ്രായേല്യർ കലഹിച്ചതുകൊണ്ടും “യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ” എന്നു പറഞ്ഞ് യഹോവയെ പരീക്ഷിച്ചതുകൊണ്ടും+ മോശ ആ സ്ഥലത്തിനു മസ്സ*+ എന്നും മെരീബ*+ എന്നും പേരിട്ടു.
8 വിജനഭൂമിയിൽവെച്ച്* നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ച ദിവസം,+ അവർ എന്നെ കോപിപ്പിച്ച സമയത്ത്, ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 9 അവിടെ 40 വർഷം+ ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ പരീക്ഷിച്ചു.