14 “‘ആ ദിവസം നിങ്ങൾക്ക് ഒരു സ്മാരകമായിരിക്കും. തലമുറകളിലുടനീളം യഹോവയ്ക്ക് ഒരു ഉത്സവമായി നിങ്ങൾ അത് ആഘോഷിക്കണം. ദീർഘകാലത്തേക്കുള്ള ഒരു നിയമമായി* കണ്ട് നിങ്ങൾ അത് ആഘോഷിക്കുക.
7 നിങ്ങൾ ഇപ്പോഴായിരിക്കുന്നതുപോലെ, എന്നും പുളിപ്പില്ലാത്ത പുതിയ മാവായിരിക്കാൻ പുളിപ്പുള്ള പഴയ മാവ് നീക്കിക്കളയുക. കാരണം നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു+ ബലി അർപ്പിക്കപ്പെട്ടല്ലോ.+