-
1 ശമുവേൽ 4:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ജനം പാളയത്തിൽ മടങ്ങിയെത്തിയപ്പോൾ ഇസ്രായേൽമൂപ്പന്മാർ* പറഞ്ഞു: “ഫെലിസ്ത്യർ ഇന്നു നമ്മളെ തോൽപ്പിക്കാൻ യഹോവ അനുവദിച്ചത് എന്താണ്?*+ യഹോവയുടെ ഉടമ്പടിപ്പെട്ടകം നമുക്കു ശീലോയിൽനിന്ന് ഇങ്ങോട്ടു കൊണ്ടുവരാം.+ അങ്ങനെ, അതു നമ്മോടൊപ്പമിരുന്ന് ശത്രുക്കളുടെ കൈയിൽനിന്ന് നമ്മളെ രക്ഷിക്കും.”
-
-
പ്രവൃത്തികൾ 7:44, 45വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
44 “ദൈവം മോശയോടു സംസാരിച്ചപ്പോൾ കാണിച്ചുകൊടുത്ത അതേ മാതൃകയിൽ പണിത+ സാക്ഷ്യകൂടാരം വിജനഭൂമിയിൽ നമ്മുടെ പൂർവികർക്കുണ്ടായിരുന്നു. 45 അവരുടെ മക്കൾക്ക് അത് അവകാശമായി ലഭിച്ചു. ദൈവം അവരുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ ജനതകൾ കൈവശമാക്കിവെച്ചിരുന്ന ദേശത്തേക്ക്+ അവർ യോശുവയോടൊപ്പം വന്നപ്പോൾ+ ആ സാക്ഷ്യകൂടാരവും കൂടെ കൊണ്ടുപോന്നു. ദാവീദിന്റെ കാലംവരെ അത് ഇവിടെയുണ്ടായിരുന്നു.
-