-
1 ശമുവേൽ 2:14-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 ഉരുളിയിലോ ഇരട്ടപ്പിടിയുള്ള കലത്തിലോ കുട്ടകത്തിലോ ഒറ്റ പിടിയുള്ള കലത്തിലോ കുത്തും. മുപ്പല്ലിയിൽ കിട്ടുന്നതെല്ലാം പുരോഹിതൻ എടുക്കും. ശീലോയിൽ വരുന്ന എല്ലാ ഇസ്രായേല്യരോടും അവർ അങ്ങനെതന്നെ ചെയ്തിരുന്നു. 15 മാത്രമല്ല, ബലി അർപ്പിക്കുന്നയാൾക്കു കൊഴുപ്പു ദഹിപ്പിക്കാൻ* സാധിക്കുന്നതിനു മുമ്പുതന്നെ+ പുരോഹിതന്റെ പരിചാരകൻ വന്ന് അയാളോടു പറയും: “പുരോഹിതനു ചുടാൻ ഇറച്ചി തരൂ! പുഴുങ്ങിയത് അദ്ദേഹം സ്വീകരിക്കില്ല, പച്ച മാംസംതന്നെ വേണം.” 16 പക്ഷേ, ആ മനുഷ്യൻ പരിചാരകനോട്, “ആദ്യം അവർ കൊഴുപ്പു ദഹിപ്പിക്കട്ടെ,+ പിന്നെ, എന്തു വേണമെങ്കിലും എടുത്തുകൊള്ളൂ” എന്നു പറയുമ്പോൾ, “അതു പറ്റില്ല, ഇപ്പോൾത്തന്നെ വേണം; ഇല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു പരിചാരകൻ പറയും.
-