-
ആവർത്തനം 16:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 “വർഷത്തിൽ മൂന്നു പ്രാവശ്യം—പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം,+ വാരോത്സവം,+ കൂടാരോത്സവം+ എന്നിവയുടെ സമയത്ത്—നിങ്ങൾക്കിടയിലെ ആണുങ്ങളെല്ലാം നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ, ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൂടിവരണം. എന്നാൽ ഒരു പുരുഷനും വെറുങ്കൈയോടെ യഹോവയുടെ മുന്നിൽ വരരുത്.
-
-
1 ശമുവേൽ 2:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ശമുവേലോ വെറുമൊരു ബാലനായിരുന്നെങ്കിലും ലിനൻകൊണ്ടുള്ള ഏഫോദ്+ ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.+ 19 ശമുവേലിന്റെ അമ്മ അവനുവേണ്ടി കൈയില്ലാത്ത ചെറിയ മേലങ്കി ഉണ്ടാക്കി വർഷാവർഷം ഭർത്താവിന്റെകൂടെ വാർഷികബലി അർപ്പിക്കാൻ+ വരുമ്പോൾ അവനു കൊണ്ടുവന്ന് കൊടുത്തിരുന്നു.
-