-
2 ദിനവൃത്താന്തം 5:11-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്ത് വന്നപ്പോൾ (അവിടെ എത്തിയിരുന്ന എല്ലാ പുരോഹിതന്മാരും, വിഭാഗം ഏതെന്നു നോക്കാതെ+ എല്ലാവരും, തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നു.)+ 12 ആസാഫ്,+ ഹേമാൻ,+ യദൂഥൂൻ,+ അവരുടെ ആൺമക്കൾ, അവരുടെ സഹോദരന്മാർ എന്നിവർ അടങ്ങുന്ന ലേവ്യഗായകർ+ മേത്തരം വസ്‌ത്രം ധരിച്ച് ഇലത്താളങ്ങളും തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും പിടിച്ചുകൊണ്ട് യാഗപീഠത്തിന്റെ കിഴക്കുവശത്ത് നിൽക്കുന്നുണ്ടായിരുന്നു. കാഹളം ഊതിക്കൊണ്ട് 120 പുരോഹിതന്മാരും+ അവരോടൊപ്പമുണ്ടായിരുന്നു. 13 കാഹളം ഊതുന്നവരും ഗായകരും ഏകസ്വരത്തിൽ യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിച്ചു. കാഹളങ്ങളുടെയും ഇലത്താളങ്ങളുടെയും മറ്റു സംഗീതോപകരണങ്ങളുടെയും അകമ്പടിയോടെ അവർ യഹോവയെ സ്തുതിച്ച്, “ദൈവം നല്ലവനല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്”+ എന്നു പാടിയ ഉടനെ യഹോവയുടെ ഭവനം മേഘംകൊണ്ട് നിറഞ്ഞു!+ 14 മേഘം കാരണം, അവിടെ നിന്ന് ശുശ്രൂഷ ചെയ്യാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല. സത്യദൈവത്തിന്റെ ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞിരുന്നു.+
-