-
2 ദിനവൃത്താന്തം 14:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ആസ ദൈവമായ യഹോവയെ വിളിച്ച് ഇങ്ങനെ അപേക്ഷിച്ചു:+ “യഹോവേ, അങ്ങ് സഹായിക്കുന്നവർ ആൾബലമുള്ളവരാണോ ശക്തിയില്ലാത്തവരാണോ എന്നതൊന്നും അങ്ങയ്ക്കൊരു പ്രശ്നമല്ലല്ലോ.+ ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.*+ അങ്ങയുടെ നാമത്തിലാണു ഞങ്ങൾ ഈ സൈന്യത്തിനു നേരെ വന്നിരിക്കുന്നത്.+ യഹോവേ, അങ്ങാണു ഞങ്ങളുടെ ദൈവം. നശ്വരനായ മനുഷ്യൻ അങ്ങയെക്കാൾ ബലവാനാകരുതേ.”+
-
-
2 ദിനവൃത്താന്തം 20:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 അപ്പോൾ യഹോശാഫാത്ത് യഹോവയുടെ ഭവനത്തിന്റെ പുതിയ മുറ്റത്ത് കൂടിവന്ന യഹൂദയുടെയും യരുശലേമിന്റെയും സഭയുടെ മുന്നിൽ എഴുന്നേറ്റുനിന്ന് 6 ഇങ്ങനെ പറഞ്ഞു:
“ഞങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവേ, അങ്ങ് സ്വർഗസ്ഥനായ ദൈവമാണല്ലോ;+ ജനതകളുടെ എല്ലാ രാജ്യങ്ങളുടെ മേലും പരമാധികാരമുള്ളത് അങ്ങയ്ക്കാണ്.+ ശക്തിയും ബലവും അങ്ങയുടെ കൈകളിലിരിക്കുന്നു; അങ്ങയ്ക്കെതിരെ നിൽക്കാൻ ആർക്കു കഴിയും?+
-