-
2 ദിനവൃത്താന്തം 6:36-39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 “അവർ അങ്ങയോടു പാപം ചെയ്തിട്ട് (പാപം ചെയ്യാത്ത മനുഷ്യരില്ലല്ലോ.)+ അങ്ങ് അവരോട് ഉഗ്രമായി കോപിച്ച് അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും ശത്രുക്കൾ അവരെ ബന്ദികളാക്കി, അടുത്തോ അകലെയോ ഉള്ള ഒരു ദേശത്തേക്കു കൊണ്ടുപോകുകയും+ 37 ആ ദേശത്തുവെച്ച് അങ്ങയുടെ ജനം സുബോധം വീണ്ടെടുക്കുകയും അങ്ങയിലേക്കു തിരിഞ്ഞ് അങ്ങയുടെ കരുണയ്ക്കായി യാചിച്ചുകൊണ്ട്, ‘ഞങ്ങൾ പാപം ചെയ്‌ത് കുറ്റക്കാരായിരിക്കുന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു’ എന്ന് ഏറ്റുപറയുകയും+ 38 അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയ ദേശത്തുവെച്ച്+ അവർ മുഴുഹൃദയത്തോടും+ മുഴുദേഹിയോടും കൂടെ അങ്ങയിലേക്കു തിരിയുകയും അവരുടെ പൂർവികർക്ക് അങ്ങ് നൽകിയ ദേശത്തിനും അങ്ങ് തിരഞ്ഞെടുത്ത നഗരത്തിനും+ അങ്ങയുടെ നാമത്തിനുവേണ്ടി ഞാൻ പണിത ഭവനത്തിനും നേരെ തിരിഞ്ഞ് അങ്ങയോടു പ്രാർഥിക്കുകയും ചെയ്‌താൽ 39 അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയും കേട്ട് അവർക്കുവേണ്ടി ന്യായവിധി നടപ്പാക്കേണമേ.+ അങ്ങയോടു പാപം ചെയ്‌ത അങ്ങയുടെ ജനത്തോടു ക്ഷമിക്കേണമേ.
-