33 രാജാവ് അവരോടു പറഞ്ഞു: “നിങ്ങൾ എന്റെ മകനായ ശലോമോനെ എന്റെ കോവർകഴുതയുടെ* പുറത്ത് കയറ്റി+ നിങ്ങളുടെ യജമാനന്റെ ദാസന്മാരെയും കൂട്ടി ഗീഹോനിലേക്കു+ പോകണം.
39 സാദോക്ക് പുരോഹിതൻ കൂടാരത്തിൽനിന്ന്+ തൈലക്കൊമ്പ്+ എടുത്ത് ശലോമോനെ അഭിഷേകം ചെയ്‌തു.+ അപ്പോൾ അവർ കൊമ്പു വിളിച്ചു. ജനം മുഴുവൻ, “ശലോമോൻ രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർത്തുവിളിച്ചു.
5 എനിക്കുള്ള എല്ലാ ആൺമക്കളിലുംവെച്ച് (യഹോവ എനിക്കു കുറെ ആൺമക്കളെ തന്നിട്ടുണ്ടല്ലോ.)+ ദൈവമായ യഹോവയുടെ രാജസിംഹാസനത്തിൽ ഇരുന്ന് ഇസ്രായേലിനെ ഭരിക്കാൻ+ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് എന്റെ മകനായ ശലോമോനെയാണ്.+