-
എസ്ര 7:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും+ രാജാവിന്റെ വീരന്മാരായ എല്ലാ പ്രഭുക്കന്മാരുടെയും മുന്നിൽ ദൈവം എന്നോട് അചഞ്ചലമായ സ്‌നേഹം കാണിച്ചിരിക്കുന്നു.+ എന്റെ ദൈവമായ യഹോവയുടെ കൈ എന്റെ മേലുണ്ടായിരുന്നതുകൊണ്ട് എന്നോടൊപ്പം പോരുന്നതിന് ഇസ്രായേലിലെ പ്രധാനികളെയെല്ലാം വിളിച്ചുകൂട്ടാൻ എനിക്കു ധൈര്യം തോന്നി.
-
-
എസ്ര 8:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 വഴിയിൽ ശത്രുക്കളുടെ ആക്രമണം തടയാനായി രാജാവിനോടു സൈനികരെയും കുതിരപ്പടയാളികളെയും ചോദിക്കാൻ എനിക്കു മടി തോന്നി. കാരണം, “ഞങ്ങളുടെ ദൈവത്തിന്റെ ശക്തിയുള്ള കരം ദൈവത്തെ അന്വേഷിക്കുന്ന എല്ലാവരെയും പിന്തുണയ്ക്കുന്നു,+ എന്നാൽ ദൈവത്തെ ഉപേക്ഷിക്കുന്നവരോട് ദൈവം കോപിക്കുകയും അവർക്കെതിരെ തന്റെ ശക്തി പ്രയോഗിക്കുകയും ചെയ്യും”+ എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നു.
-