-
ദാനിയേൽ 4:34, 35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
34 “ആ കാലം കഴിഞ്ഞപ്പോൾ+ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗത്തിലേക്കു നോക്കി. എനിക്കു സുബോധം തിരിച്ചുകിട്ടി. ഞാൻ അത്യുന്നതനെ മഹത്ത്വപ്പെടുത്തി. എന്നെന്നും ജീവിച്ചിരിക്കുന്നവനെ വാഴ്ത്തി സ്തുതിച്ചു. കാരണം, ദൈവത്തിന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും ദൈവത്തിന്റെ രാജ്യം തലമുറതലമുറയോളമുള്ളതും ആണല്ലോ.+ 35 ഭൂവാസികളൊന്നും തിരുമുന്നിൽ ഒന്നുമല്ല. സ്വർഗീയസൈന്യത്തോടും ഭൂവാസികളോടും ദൈവം തനിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നു. ദൈവത്തെ തടയാനോ+ ‘എന്താണ് ഈ ചെയ്തത്’+ എന്നു ദൈവത്തോടു ചോദിക്കാനോ ആർക്കുമാകില്ല.
-