-
2 രാജാക്കന്മാർ 22:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 എന്നാൽ യഹോവയോടു ചോദിക്കാൻ നിങ്ങളെ അയച്ച യഹൂദാരാജാവിനോടു നിങ്ങൾ പറയണം: “രാജാവ് വായിച്ചുകേട്ട കാര്യങ്ങളെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: 19 ‘ഈ സ്ഥലവും ഇവിടെയുള്ള ആളുകളും ഭീതിക്കും ശാപത്തിനും പാത്രമായിത്തീരും എന്നു ഞാൻ പറഞ്ഞതു കേട്ടപ്പോൾ നീ ഹൃദയപൂർവം പശ്ചാത്തപിക്കുകയും* യഹോവയുടെ മുമ്പാകെ സ്വയം താഴ്‌ത്തുകയും+ ചെയ്‌തു. നീ വസ്‌ത്രം കീറി+ എന്റെ മുമ്പാകെ വിലപിച്ചു. അതുകൊണ്ട് നിന്റെ അപേക്ഷ ഞാനും കേട്ടിരിക്കുന്നു എന്ന് യഹോവ പറയുന്നു.
-
-
ലൂക്കോസ് 15:22-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 എന്നാൽ അപ്പൻ വീട്ടിലെ അടിമകളോടു പറഞ്ഞു: ‘വേഗം ചെന്ന് ഏറ്റവും നല്ല കുപ്പായം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കൂ. കൈയിൽ മോതിരവും കാലിൽ ചെരിപ്പും ഇട്ടുകൊടുക്കൂ. 23 കൊഴുത്ത കാളക്കുട്ടിയെ അറുക്കണം.* നമുക്കു തിന്നുകുടിച്ച് ആഘോഷിക്കാം. 24 എന്റെ ഈ മകൻ മരിച്ചവനായിരുന്നു. ഇപ്പോൾ ഇവനു ജീവൻ തിരിച്ചുകിട്ടി.+ ഇവനെ കാണാതെപോയിരുന്നു, ഇപ്പോൾ കണ്ടുകിട്ടി.’ അങ്ങനെ, അവർ ആനന്ദിച്ചുല്ലസിക്കാൻ തുടങ്ങി.+
-
-
ലൂക്കോസ് 18:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 എന്നാൽ നികുതിപിരിവുകാരൻ സ്വർഗത്തിലേക്കു നോക്കാൻപോലും മടിച്ച് ദൂരെ നിന്നുകൊണ്ട് നെഞ്ചത്തടിച്ച്, ‘ദൈവമേ, പാപിയായ എന്നോടു കൃപ തോന്നേണമേ’+ എന്നു പറഞ്ഞു. 14 ഈ നികുതിപിരിവുകാരൻ ദൈവത്തിന്റെ മുന്നിൽ പരീശനെക്കാൾ നീതിമാനായാണു+ വീട്ടിലേക്കു തിരിച്ചുപോയത് എന്നു ഞാൻ നിങ്ങളോടു പറയുന്നു. തന്നെത്തന്നെ ഉയർത്തുന്നവനെ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ ദൈവം ഉയർത്തും.”+
-