5 സ്ത്രീ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+ അവൻ ജനതകളെയെല്ലാം ഇരുമ്പുകോൽകൊണ്ട് മേയ്ക്കും.+ പിറന്നുവീണ ഉടനെ കുഞ്ഞിനെ ദൈവത്തിന്റെ അടുത്തേക്കും ദൈവത്തിന്റെ സിംഹാസനത്തിലേക്കും കൊണ്ടുപോയി.
15 ജനതകളെ വെട്ടാനുള്ള നീണ്ട, മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്ന് നീണ്ടുനിന്നു.+ അദ്ദേഹം ഇരുമ്പുകോൽകൊണ്ട്+ അവരെ മേയ്ക്കും. സർവശക്തനായ ദൈവത്തിന്റെ ഉഗ്രകോപത്തിന്റെ മുന്തിരിച്ചക്ക്+ അദ്ദേഹം ചവിട്ടും.