43 യേശു അവരോടു ചോദിച്ചു: “പിന്നെ എങ്ങനെയാണു ദാവീദ് ദൈവാത്മാവിന്റെ പ്രചോദനത്താൽ+ ക്രിസ്‌തുവിനെ കർത്താവ് എന്നു വിളിക്കുന്നത്? 44 ‘“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക” എന്ന് യഹോവ എന്റെ കർത്താവിനോടു പറഞ്ഞു’+ എന്നു ദാവീദ് പറഞ്ഞല്ലോ.
36 ‘“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക” എന്ന് യഹോവ എന്റെ കർത്താവിനോടു പറഞ്ഞു’+ എന്നു പരിശുദ്ധാത്മാവിനാൽ പ്രേരിതനായി+ ദാവീദ് പറഞ്ഞല്ലോ.
42 സങ്കീർത്തനപുസ്തകത്തിൽ ദാവീദുതന്നെ, ‘യഹോവ എന്റെ കർത്താവിനോട്, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ 43 എന്റെ വലതുവശത്ത് ഇരിക്കുക”+ എന്നു പറഞ്ഞു’ എന്നു പറയുന്നില്ലേ?
34 ദാവീദ് സ്വർഗാരോഹണം ചെയ്‌തില്ല; എന്നാൽ ദാവീദ് പറഞ്ഞു: ‘യഹോവ എന്റെ കർത്താവിനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ 35 എന്റെ വലതുവശത്ത് ഇരിക്കുക.”’+
3 പുത്രൻ ദൈവതേജസ്സിന്റെ പ്രതിഫലനവും+ ദൈവത്തിന്റെ തനിപ്പകർപ്പും ആണ്.+ പുത്രൻ ശക്തിയുള്ള വചനംകൊണ്ട് എല്ലാത്തിനെയും നിലനിറുത്തുന്നു. നമ്മളെ പാപങ്ങളിൽനിന്ന് ശുദ്ധീകരിച്ചശേഷം+ പുത്രൻ ഉന്നതങ്ങളിൽ അത്യുന്നതന്റെ വലതുഭാഗത്ത് ഇരുന്നു.+
13 എന്നാൽ ദൈവം ഏതെങ്കിലും ഒരു ദൂതനോട്, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക”+ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
12 എന്നാൽ ക്രിസ്‌തു പാപങ്ങൾക്കുവേണ്ടി എന്നേക്കുമായി ഒരേ ഒരു ബലി അർപ്പിച്ചിട്ട് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു.+13 ശത്രുക്കൾ തന്റെ പാദപീഠമാകുന്ന സമയത്തിനായി അന്നുമുതൽ ക്രിസ്‌തു കാത്തിരിക്കുകയാണ്.+