-
യിരെമ്യ 25:31-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 യഹോവ പ്രഖ്യാപിക്കുന്നു: ‘ഒരു ശബ്ദം ഭൂമിയുടെ അറുതികൾവരെ മുഴങ്ങിക്കേൾക്കും.
കാരണം, യഹോവയും ജനതകളും തമ്മിൽ ഒരു തർക്കമുണ്ട്.
എല്ലാ മനുഷ്യരെയും ദൈവംതന്നെ നേരിട്ട് ന്യായം വിധിക്കും.+
ദുഷ്ടന്മാരെ ദൈവം വാളിന് ഇരയാക്കും.’
32 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നത് ഇതാണ്:
‘ഇതാ, ജനതയിൽനിന്ന് ജനതയിലേക്ക് ഒരു ദുരന്തം വ്യാപിക്കുന്നു.+
ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് ഉഗ്രമായ ഒരു കൊടുങ്കാറ്റ് ഇളകിവരും.+
33 “‘അന്ന് യഹോവ സംഹരിക്കുന്നവരെല്ലാം ഭൂമിയുടെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ വീണുകിടക്കും. ആരും അവരെ ഓർത്ത് വിലപിക്കില്ല. ആരും അവരെ എടുത്ത് കുഴിച്ചിടുകയുമില്ല. അവർ വളംപോലെ നിലത്ത് ചിതറിക്കിടക്കും.’
-